ചമ്പക്കുളം: ലഹരിയുടെ ദൂഷ്യവശങ്ങളും അവയ്ക്കെതിരേ പോരാടേണ്ടതിന്റെ ആവശ്യകതയും വെളുത്ത ബാനറിൽ ഒപ്പുകൾക്കൊപ്പം രേഖപ്പെടുത്തി വിദ്യാർഥികൾ. ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂളിൽ കെട്ടിയ വെളുത്ത ബാനറിൽ ഒപ്പ് രേഖപ്പെടുത്തിക്കൊണ്ട് റെജി ചെറിയാൻ എംഎൽഎ ബോധവത്കരണം ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ സിബിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു. ബിജി വർഗീസ്, റൂബി ജോസ്, റോസി സേവ്യർ, ഷൈൻ തോമസ്, ബാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.